Showing posts with label നാട്ടുകാര്യം. Show all posts
Showing posts with label നാട്ടുകാര്യം. Show all posts

Saturday, October 29, 2011

ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...!!!


സമകാലിക വിഷയങ്ങളും പുതിയ വാര്‍ത്തകളും പുതിയ അറിവുകളും നേരും നെറികേടും ഒരുപോലെ സുപ്രഭാതത്തില്‍ നമ്മുടെ കണ്മുന്നിലേക്ക് എത്തിച്ചേരുന്ന ദിനപത്രമാണ് ഇവിടെ ഒന്നാം പ്രതി.. പത്രത്തിന്‍റെ പ്രചാരത്തിനായി ഉള്ള കിടമത്സരവും  റിപ്പോര്‍ട്ടറുടെ വാക്ക്‌ പയറ്റും ഒന്നിക്കുമ്പോള്‍ പാവം ജനതക്ക്‌ പുതിയ പല അനുഭവങ്ങളും ലഭിക്കുന്നു.  


     ഒട്ടു മിക്ക ദിവസങ്ങളിലും പത്രത്തില്‍ കാണാം.....”മോഷണ സംഘം പിടിയില്‍” എന്നോ “ബാല പീഡനം” എന്നോ അല്ലെങ്കില്‍ അതുപോലെ പല കുറ്റകൃത്യങ്ങളും പിടിക്കപ്പെട്ട അവസ്ഥയില്‍..എന്നാല്‍ മോഷണ സംഘത്തില്‍ ഇന്ന് കൂടുതലും കാണുന്നത് നമ്മളൊക്കെ ദിവസേന കാണുന്നതും നിഷ്കളങ്കമായ പുഞ്ചിരികള്‍ സംമാനിക്കുന്നടുമായ നമ്മുടെ നാട്ടുകാരോ മറു നാട്ടുകാരോ ആയ ചിലരെയൊക്കെ.... ഒരു മോഷ്ടാവ് പിടിക്കപ്പെട്ടാല്‍ അവന്‍ എങ്ങിനെ; ഏതെല്ലാം വിധത്തില്‍; എപ്പോഴൊക്കെ മോഷണം നടത്തി എന്നുള്ള മൊഴി അതേപടി വാര്‍ത്തകളില്‍ വരുന്നു.....അതിനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ വ്യക്തമാക്കുമ്പോള്‍...........
അല്ലെങ്കില്‍  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത  പുറത്ത് വരുമ്പോള്‍ അത് സംഭാവിക്കനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ തുറന്നടിക്കുന്നു.... ഇതിനെല്ലാം വ്യക്തമായ കാരണങ്ങള് ഉണ്ടായി എങ്കില്‍ പോലും അതെല്ലാം  വായനക്കാരനെ അതുപോലെ ഒരു സാഹചര്യം അടുത്തെത്തുമ്പോള്‍ ഒരു തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു... “ സ്കൂള്‍ മൂത്രപ്പുരയില്‍ മുഖംമൂടി ധരിച്ചു ചെന്ന് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി “ എന്ന വാര്‍ത്ത വായിക്കുമ്പോള്‍;  സ്കൂള്‍ പരിസരത്തുള്ള പൂവാലന്‍റെ ചോരത്തിളപ്പില്‍  “ഈ ഐഡിയ ഒന്ന് പരീക്ഷിച്ചാല്‍ എങ്ങിനുണ്ടാവും “ എന്നൊരു തോന്നല്‍ വന്നേക്കാം...  ബൈക്കില്‍ വന്നു മാല പൊട്ടിക്കുന്ന വാര്‍ത്ത ഇന്ന് സാധാരണ വിഷയമായിരിക്കുന്നു....ഒരു പക്ഷെ മുന്‍പ് നടന്ന ഇതേ സംഭവം പത്രത്തില്‍ ഇത്ര വ്യക്തമായി വന്നത് വായിച്ച വിധ്വാന്മാരാവും ഇന്നത്തെ മാല പൊട്ടിക്കല്‍ വിധക്തന്മാര്‍ എന്ന് ഞാന്‍ സംശയിക്കുന്നു.. 



പിടിയിലായ മോഷ്ടാകളുടെ ഫോട്ടോ പത്രത്തില്‍ വരുകയാണെങ്കില്‍ പിന്നീട് അവരെ കാണുമ്പോള്‍ ഒന്ന് ശ്രദ്ധിക്കാന്‍ എങ്കിലും കഴിയും...എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മോഷ്ടാക്കള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നു എന്നല്ലാതെ ഇന്നത്തെ പൊതു ജനങ്ങളില്‍ സൂക്ഷ്മത തീരെ വളര്‍ത്തുന്നില്ല എന്നതാണ് വാസ്തവം..

ജീവഹാനി പോലും നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ പാവം സാധാരണ ജനങ്ങളെ;  നമ്മുടെ നാടിനെ;  നാടന്‍ കള്ളന്മാരുടെയും വിദേശ കള്ളന്മാരുടെയും പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ വിശദമാക്കി പത്രം പുറത്തിറക്കാന്‍ സാധിക്കില്ലേ......? അതിനു വേണ്ടി സാധാരണക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മാന്യ വായനക്കാര്‍ ഇവിടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു...



( ഇന്നത്തെ പത്രങ്ങളും വാര്‍ത്തകളും.....കുറ്റവാളികളും മുഴുവനായും ഇങ്ങനെ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്... എന്നാല്‍ അതിന്റെ നല്ലൊരു ഭാഗവും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്...)

Tuesday, June 21, 2011

ആജ് പറ്റിക്കല്‍ കരേഗാ...


ദുബായ്‌ നഗരത്തിന്‍റെ തെരുവീഥികളില്‍ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന തിരക്കേറിയ ഒരു സ്ഥലം, അവിടെ കച്ചവട സ്ഥാപനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിന്‍ ഇടയില്‍  ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ്, അതിന്‍റെ ഉടമസ്ഥന്‍ ഇറാന്‍ സ്വദേശിയാണ്. അദ്ദേഹമാവട്ടെ മറ്റാരെയും വിശ്വാസമില്ല എന്ന മട്ടില്‍ കടയില്‍ ജോലിക്ക് വേറെ ആളെ വെക്കാതെ സ്വയം നടത്തുകയാണ്. അത് മാത്രമല്ല അതിന്‍റെ അടുത്തൊന്നും അത്തരം ഒരു കട വേറെ ഇല്ല. അതിനാല്‍ അയാള്‍ പറഞ്ഞ വില നല്‍കേണ്ടി വരും, അത് കൂടുതലാണ് എന്ന് നമുക്ക് മനസിലായാല്‍ പോലും. അങ്ങിനെ ഞാന്‍ എല്ലാവരെയും പറ്റിക്കുന്നു എന്ന ഭാവത്തില്‍ ആളുകളെ കാണുമ്പോള്‍ ഒരു പഞ്ചാര ചിരി.. അതിനെ കള്ളച്ചിരി എന്നും വേണമെങ്കില്‍ പറയാം... എന്നാല്‍.... മലയാളികളുടെ അടുത്താണോ അയാളുടെ കളി......!

അദ്ദേഹത്തിന്‍റെ കടയില്‍ സാധനം വെക്കുന്ന ഒരു മലയാളി ചെറുപ്പക്കാരന്‍.... ദിവസവും വരുന്ന ഈ ചെറുപ്പക്കാരന്‍ വന്നു ആദ്യം തന്നെ പ്രാഥമിക വാക്യങ്ങള്‍ ഉറവിടുന്നതിനോടൊപ്പം ഇങ്ങനെയും.... അസ്സലാമു അലൈകും......എന്ന് പറഞ്ഞു ആദ്യം സലാം കൊണ്ട് ഒരു ഏറ്..! അദ്ദേഹം തിരിച്ചു സലാം മടക്കുകയും ചെയ്യും.. എന്നാല്‍ അടുത്ത സോപ്പിംഗ്.... ക്യാ ഹാലെ ബായി സാബ്... അടുത്ത ഏറ്...അതും അയാള്‍ മടക്കി പറഞ്ഞു.. ടീക്ക് ഹേ.. ഭായീ...... എന്നാല്‍ മൂന്നാമത് കൊടുക്കുന്ന ഏറ് നെഞ്ഞിനെ ലക്‌ഷ്യം വെച്ച് തന്നെ.... ആജ് പറ്റിക്കല്‍ കരേഗാ....... ഇതെന്താ പറഞ്ഞത്‌ എന്ന് മനസിലായതും ഇല്ല എന്നാല്‍ ചോദിച്ചാല്‍ തന്‍റെ സ്റ്റാറ്റസ് കുറഞ്ഞാലോ...  ഒന്നുമല്ലേല്‍ ഞാന്‍ ഒരു കടയുടെ ഉടമസ്ഥനല്ലേ.... ഇതെല്ലാം വിജചാരിച്ച് അദ്ദേഹം മറിച്ചൊന്നും ചോദിക്കാതെ കരോ ഭായീ...മുഷ്കില്‍ നഹീ... എന്നും പറയും. പറ്റിക്കാന്‍ സമ്മതം കിട്ടിയ ചെറുപ്പക്കാരന്‍ പിന്നെ ഇങ്ങിനെയോക്കെയോ അയാളെ പറ്റിക്കുന്നുട്ണ്ടായിരുന്നുവത്രേ.... ഒരിക്കല്‍ ഇതില്‍ സംശയം തോന്നിയ ഇറാനി തന്‍റെ കെട്ടിടത്തിന്‍റെ കാവല്‍ക്കാരനായ മലയാളിയോട് ഇക്കാര്യം അറിയിച്ചു.. പറ്റിക്കല്‍ കരേഗാ.. എന്നാ വാക്കിന്‍റെ ഉദ്ദേശം അയാള്‍ പറഞ്ഞു കൊടുത്തു. അങ്ങിനെ പിറ്റേ ദിവസം കഥാപാത്രം കടന്നു വന്നു... പതിവായ വാക്യങ്ങള്‍ ആവര്‍ത്തിച്ചു...എന്നാല്‍ അന്ന് ഇറാനിയുടെ മറുപടി ചെറുപ്പക്കാരനെ ഒന്ന് ഞെട്ടിച്ചു.. ആജ് പറ്റിക്കല്‍ നെഹീ കരോ....

Thursday, June 16, 2011

പ്രണയം ഇങ്ങനെയും ആവാമോ...?



ഇക്കാലത്തെ പ്രണയത്തിന്‍റെ ഒരു വശം മാത്രമാണ് ഇവിടെ കുറിക്കുന്നത്, ഒരുപാട് നല്ല വശങ്ങളും ഇതിനുണ്ട്..
----------
ഞാറാണെങ്കില്‍ പറിച്ചു നട്ടീടെണം
ഞാറ്റു വേലക്കാലമായിടുമ്പോള്‍....

     പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തിയാല്‍ ഉടന്‍ അത് നടതെനമെന്ന ആന്തരികാര്‍ത്ഥം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒ.എന്‍.വി. കുറുപ്പിന്‍റെ ഈ വരികള്‍ എത്ര മനോഹരം.  ഈ വരിയുടെ ആശയം ഇന്നത്തെ ജനതയില്‍ പ്രസക്തി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം വിവാഹ പ്രായമെത്തുന്നതിനു മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന അവസ്ഥ ഇന്ന് കണ്മുന്നില്‍ തന്നെയുണ്ട്.  കൌമാരപ്രായത്തിലുള്ള പ്രണയം, അത് പണ്ടേ നിലവിലുള്ളതാണ്.