Tuesday, June 21, 2011

ആജ് പറ്റിക്കല്‍ കരേഗാ...


ദുബായ്‌ നഗരത്തിന്‍റെ തെരുവീഥികളില്‍ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന തിരക്കേറിയ ഒരു സ്ഥലം, അവിടെ കച്ചവട സ്ഥാപനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിന്‍ ഇടയില്‍  ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ്, അതിന്‍റെ ഉടമസ്ഥന്‍ ഇറാന്‍ സ്വദേശിയാണ്. അദ്ദേഹമാവട്ടെ മറ്റാരെയും വിശ്വാസമില്ല എന്ന മട്ടില്‍ കടയില്‍ ജോലിക്ക് വേറെ ആളെ വെക്കാതെ സ്വയം നടത്തുകയാണ്. അത് മാത്രമല്ല അതിന്‍റെ അടുത്തൊന്നും അത്തരം ഒരു കട വേറെ ഇല്ല. അതിനാല്‍ അയാള്‍ പറഞ്ഞ വില നല്‍കേണ്ടി വരും, അത് കൂടുതലാണ് എന്ന് നമുക്ക് മനസിലായാല്‍ പോലും. അങ്ങിനെ ഞാന്‍ എല്ലാവരെയും പറ്റിക്കുന്നു എന്ന ഭാവത്തില്‍ ആളുകളെ കാണുമ്പോള്‍ ഒരു പഞ്ചാര ചിരി.. അതിനെ കള്ളച്ചിരി എന്നും വേണമെങ്കില്‍ പറയാം... എന്നാല്‍.... മലയാളികളുടെ അടുത്താണോ അയാളുടെ കളി......!

അദ്ദേഹത്തിന്‍റെ കടയില്‍ സാധനം വെക്കുന്ന ഒരു മലയാളി ചെറുപ്പക്കാരന്‍.... ദിവസവും വരുന്ന ഈ ചെറുപ്പക്കാരന്‍ വന്നു ആദ്യം തന്നെ പ്രാഥമിക വാക്യങ്ങള്‍ ഉറവിടുന്നതിനോടൊപ്പം ഇങ്ങനെയും.... അസ്സലാമു അലൈകും......എന്ന് പറഞ്ഞു ആദ്യം സലാം കൊണ്ട് ഒരു ഏറ്..! അദ്ദേഹം തിരിച്ചു സലാം മടക്കുകയും ചെയ്യും.. എന്നാല്‍ അടുത്ത സോപ്പിംഗ്.... ക്യാ ഹാലെ ബായി സാബ്... അടുത്ത ഏറ്...അതും അയാള്‍ മടക്കി പറഞ്ഞു.. ടീക്ക് ഹേ.. ഭായീ...... എന്നാല്‍ മൂന്നാമത് കൊടുക്കുന്ന ഏറ് നെഞ്ഞിനെ ലക്‌ഷ്യം വെച്ച് തന്നെ.... ആജ് പറ്റിക്കല്‍ കരേഗാ....... ഇതെന്താ പറഞ്ഞത്‌ എന്ന് മനസിലായതും ഇല്ല എന്നാല്‍ ചോദിച്ചാല്‍ തന്‍റെ സ്റ്റാറ്റസ് കുറഞ്ഞാലോ...  ഒന്നുമല്ലേല്‍ ഞാന്‍ ഒരു കടയുടെ ഉടമസ്ഥനല്ലേ.... ഇതെല്ലാം വിജചാരിച്ച് അദ്ദേഹം മറിച്ചൊന്നും ചോദിക്കാതെ കരോ ഭായീ...മുഷ്കില്‍ നഹീ... എന്നും പറയും. പറ്റിക്കാന്‍ സമ്മതം കിട്ടിയ ചെറുപ്പക്കാരന്‍ പിന്നെ ഇങ്ങിനെയോക്കെയോ അയാളെ പറ്റിക്കുന്നുട്ണ്ടായിരുന്നുവത്രേ.... ഒരിക്കല്‍ ഇതില്‍ സംശയം തോന്നിയ ഇറാനി തന്‍റെ കെട്ടിടത്തിന്‍റെ കാവല്‍ക്കാരനായ മലയാളിയോട് ഇക്കാര്യം അറിയിച്ചു.. പറ്റിക്കല്‍ കരേഗാ.. എന്നാ വാക്കിന്‍റെ ഉദ്ദേശം അയാള്‍ പറഞ്ഞു കൊടുത്തു. അങ്ങിനെ പിറ്റേ ദിവസം കഥാപാത്രം കടന്നു വന്നു... പതിവായ വാക്യങ്ങള്‍ ആവര്‍ത്തിച്ചു...എന്നാല്‍ അന്ന് ഇറാനിയുടെ മറുപടി ചെറുപ്പക്കാരനെ ഒന്ന് ഞെട്ടിച്ചു.. ആജ് പറ്റിക്കല്‍ നെഹീ കരോ....