ഞാന്‍ പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കി.ഇത് കെ.എസ്.ആര്‍.ടി സി.യിലല്ല കേട്ടോ.. എന്റെ ജീവിതത്തിലേക്കാണ് തിരിഞ്ഞു നോക്കിയത്. അങ്ങിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവത്തിലേക്ക്ഞാന് എത്തി.അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് ഞായറാഴ്ച കല്യാണങ്ങളുടെ ദിവസമായിരുന്നു. ( ഇന്ന് ഓഡിറ്റോറിയത്തിനു എന്ന് ഒഴിവുണ്ടോ അന്ന് കല്യാണം.)അങ്ങിനെ കല്യാണത്തിനു പോയി (പ്രത്യേകം ക്ഷണിച്ചിട്ടു തന്നെയാ പോയത് ) വയറു നിറച്ചും പിന്നെ കുറച്ചും ബീഫ് ബിരിയാണി കുത്തിക്കയറ്റി കടയില്‍ വന്നു അകത്തു സ്ഥലം ബാകിയുണ്ടോ എന്നറിയാന്‍ ഒരു നാരങ്ങ സോഡയും കുടിച്ചു. ഞായറാഴ്ച ആയതിനാല്‍ വിജനമായ ആ അങ്ങാടിയില്‍ അടച്ചിട്ട ഒരു കടക്കു മുന്നില്‍ ഞാനും കൂട്ടുകാരും ഇരുന്നു അല്പനേരം സംസാരിച്ചിരുന്നു ( ഫുള്‍ ടാങ്ക് ആയതിനാല്‍ നടക്കാന്‍ വയ്യ. അതാണ് യാഥാര്‍ത്ഥ്യം.)വെയിലൊന്നു കുറഞ്ഞപ്പോള്‍ (വയറൊന്ന് അയഞ്ഞപ്പോള്‍..എന്ന് സാരം..) ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. എന്നാല്‍ ഒരാള്‍ എന്റെ കൂടെ ഉണ്ടായിരുന്നു, എന്നെക്കാള്‍ രണ്ടു വയസ്സ് കൂടുതലുണ്ട് ആ കൂട്ടുകാരന്. ഞങ്ങള്‍ ഒന്ന് ചുറ്റി നടക്കാന്‍ തന്നെ തീരുമാനിച്ചു, അടുത്തുള്ള ടിപ്പു സുല്‍ത്താന്‍ റോട്ടിലൂടെ നടന്ന് കുറച്ച് അകലെയുള്ള ഒരു മൈതാനത്തിനടുത്തെത്തി.അവിടെ കുറച്ച് കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നതു കണ്ടു. അവര്‍ എന്തോ കളിക്കാനുള്ള പരിപാടിയാണ് എന്ന് മനസിലാക്കിയ ഞാന്‍ കൂട്ടുകാരനോട്., “നകുക്ക് അല്‍പനേരം ഇവരുടെ കളി കണ്ടിരുന്നാലോ” ( സത്യത്തില്‍ വടന്നു ക്ഷീണിച്ചിട്ടുണ്ടായിരുന്നു, അത് പുറത്തു അറയിച്ചില്ല എന്ന് മാത്രം ) അവന്റെ സമ്മതം കിട്ടിയതും ഞങ്ങള്‍ മൈതാനത്തിലേക്ക് ചെന്ന് ഒരു തണലില്‍ ഇരുന്നു,
Graphic Designer, Electric Technician
എന്റെ ജീവിതത്തിലെ കൊച്ചു തമാശയാണ് ഇത്(വികൃതി എന്നും പറയാം) പറന്നു കളിക്കുന്ന കിളികളെ കാണുമ്പോള്‍ കൂട്ടിലെ കിളിക്കുണ്ടാവുന്ന മോഹം പോലെ, മറ്റുള്ള ബ്ലോഗ് വായിക്കുന്നതിനിടയില്‍ ഇങ്ങനെ അല്പം എന്തെങ്കിലുമൊക്കെ എഴുതാന്‍ എനിക്കും ഒരു മോഹം...എഴുതുകാരനായിട്ടോ.. എഴുതനരിഞ്ഞിട്ടോ അല്ല ....വായനക്കാരുടെ ഉപദേശങ്ങള്‍ കൊണ്ട് എഴുത്ത് പഠിച്ചുകൊണ്ടിരിക്കുന്നു..