Saturday, October 29, 2011

ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...!!!


സമകാലിക വിഷയങ്ങളും പുതിയ വാര്‍ത്തകളും പുതിയ അറിവുകളും നേരും നെറികേടും ഒരുപോലെ സുപ്രഭാതത്തില്‍ നമ്മുടെ കണ്മുന്നിലേക്ക് എത്തിച്ചേരുന്ന ദിനപത്രമാണ് ഇവിടെ ഒന്നാം പ്രതി.. പത്രത്തിന്‍റെ പ്രചാരത്തിനായി ഉള്ള കിടമത്സരവും  റിപ്പോര്‍ട്ടറുടെ വാക്ക്‌ പയറ്റും ഒന്നിക്കുമ്പോള്‍ പാവം ജനതക്ക്‌ പുതിയ പല അനുഭവങ്ങളും ലഭിക്കുന്നു.  


     ഒട്ടു മിക്ക ദിവസങ്ങളിലും പത്രത്തില്‍ കാണാം.....”മോഷണ സംഘം പിടിയില്‍” എന്നോ “ബാല പീഡനം” എന്നോ അല്ലെങ്കില്‍ അതുപോലെ പല കുറ്റകൃത്യങ്ങളും പിടിക്കപ്പെട്ട അവസ്ഥയില്‍..എന്നാല്‍ മോഷണ സംഘത്തില്‍ ഇന്ന് കൂടുതലും കാണുന്നത് നമ്മളൊക്കെ ദിവസേന കാണുന്നതും നിഷ്കളങ്കമായ പുഞ്ചിരികള്‍ സംമാനിക്കുന്നടുമായ നമ്മുടെ നാട്ടുകാരോ മറു നാട്ടുകാരോ ആയ ചിലരെയൊക്കെ.... ഒരു മോഷ്ടാവ് പിടിക്കപ്പെട്ടാല്‍ അവന്‍ എങ്ങിനെ; ഏതെല്ലാം വിധത്തില്‍; എപ്പോഴൊക്കെ മോഷണം നടത്തി എന്നുള്ള മൊഴി അതേപടി വാര്‍ത്തകളില്‍ വരുന്നു.....അതിനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ വ്യക്തമാക്കുമ്പോള്‍...........
അല്ലെങ്കില്‍  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത  പുറത്ത് വരുമ്പോള്‍ അത് സംഭാവിക്കനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ തുറന്നടിക്കുന്നു.... ഇതിനെല്ലാം വ്യക്തമായ കാരണങ്ങള് ഉണ്ടായി എങ്കില്‍ പോലും അതെല്ലാം  വായനക്കാരനെ അതുപോലെ ഒരു സാഹചര്യം അടുത്തെത്തുമ്പോള്‍ ഒരു തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു... “ സ്കൂള്‍ മൂത്രപ്പുരയില്‍ മുഖംമൂടി ധരിച്ചു ചെന്ന് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി “ എന്ന വാര്‍ത്ത വായിക്കുമ്പോള്‍;  സ്കൂള്‍ പരിസരത്തുള്ള പൂവാലന്‍റെ ചോരത്തിളപ്പില്‍  “ഈ ഐഡിയ ഒന്ന് പരീക്ഷിച്ചാല്‍ എങ്ങിനുണ്ടാവും “ എന്നൊരു തോന്നല്‍ വന്നേക്കാം...  ബൈക്കില്‍ വന്നു മാല പൊട്ടിക്കുന്ന വാര്‍ത്ത ഇന്ന് സാധാരണ വിഷയമായിരിക്കുന്നു....ഒരു പക്ഷെ മുന്‍പ് നടന്ന ഇതേ സംഭവം പത്രത്തില്‍ ഇത്ര വ്യക്തമായി വന്നത് വായിച്ച വിധ്വാന്മാരാവും ഇന്നത്തെ മാല പൊട്ടിക്കല്‍ വിധക്തന്മാര്‍ എന്ന് ഞാന്‍ സംശയിക്കുന്നു.. 



പിടിയിലായ മോഷ്ടാകളുടെ ഫോട്ടോ പത്രത്തില്‍ വരുകയാണെങ്കില്‍ പിന്നീട് അവരെ കാണുമ്പോള്‍ ഒന്ന് ശ്രദ്ധിക്കാന്‍ എങ്കിലും കഴിയും...എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മോഷ്ടാക്കള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നു എന്നല്ലാതെ ഇന്നത്തെ പൊതു ജനങ്ങളില്‍ സൂക്ഷ്മത തീരെ വളര്‍ത്തുന്നില്ല എന്നതാണ് വാസ്തവം..

ജീവഹാനി പോലും നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ പാവം സാധാരണ ജനങ്ങളെ;  നമ്മുടെ നാടിനെ;  നാടന്‍ കള്ളന്മാരുടെയും വിദേശ കള്ളന്മാരുടെയും പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ വിശദമാക്കി പത്രം പുറത്തിറക്കാന്‍ സാധിക്കില്ലേ......? അതിനു വേണ്ടി സാധാരണക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മാന്യ വായനക്കാര്‍ ഇവിടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു...



( ഇന്നത്തെ പത്രങ്ങളും വാര്‍ത്തകളും.....കുറ്റവാളികളും മുഴുവനായും ഇങ്ങനെ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്... എന്നാല്‍ അതിന്റെ നല്ലൊരു ഭാഗവും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്...)