Saturday, October 29, 2011

ചൂടുള്ള വാര്‍ത്ത...ചൂടുള്ള വാര്‍ത്ത...!!!


സമകാലിക വിഷയങ്ങളും പുതിയ വാര്‍ത്തകളും പുതിയ അറിവുകളും നേരും നെറികേടും ഒരുപോലെ സുപ്രഭാതത്തില്‍ നമ്മുടെ കണ്മുന്നിലേക്ക് എത്തിച്ചേരുന്ന ദിനപത്രമാണ് ഇവിടെ ഒന്നാം പ്രതി.. പത്രത്തിന്‍റെ പ്രചാരത്തിനായി ഉള്ള കിടമത്സരവും  റിപ്പോര്‍ട്ടറുടെ വാക്ക്‌ പയറ്റും ഒന്നിക്കുമ്പോള്‍ പാവം ജനതക്ക്‌ പുതിയ പല അനുഭവങ്ങളും ലഭിക്കുന്നു.  


     ഒട്ടു മിക്ക ദിവസങ്ങളിലും പത്രത്തില്‍ കാണാം.....”മോഷണ സംഘം പിടിയില്‍” എന്നോ “ബാല പീഡനം” എന്നോ അല്ലെങ്കില്‍ അതുപോലെ പല കുറ്റകൃത്യങ്ങളും പിടിക്കപ്പെട്ട അവസ്ഥയില്‍..എന്നാല്‍ മോഷണ സംഘത്തില്‍ ഇന്ന് കൂടുതലും കാണുന്നത് നമ്മളൊക്കെ ദിവസേന കാണുന്നതും നിഷ്കളങ്കമായ പുഞ്ചിരികള്‍ സംമാനിക്കുന്നടുമായ നമ്മുടെ നാട്ടുകാരോ മറു നാട്ടുകാരോ ആയ ചിലരെയൊക്കെ.... ഒരു മോഷ്ടാവ് പിടിക്കപ്പെട്ടാല്‍ അവന്‍ എങ്ങിനെ; ഏതെല്ലാം വിധത്തില്‍; എപ്പോഴൊക്കെ മോഷണം നടത്തി എന്നുള്ള മൊഴി അതേപടി വാര്‍ത്തകളില്‍ വരുന്നു.....അതിനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ വ്യക്തമാക്കുമ്പോള്‍...........
അല്ലെങ്കില്‍  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത  പുറത്ത് വരുമ്പോള്‍ അത് സംഭാവിക്കനുണ്ടായ സാഹചര്യവും വാര്‍ത്തയില്‍ തുറന്നടിക്കുന്നു.... ഇതിനെല്ലാം വ്യക്തമായ കാരണങ്ങള് ഉണ്ടായി എങ്കില്‍ പോലും അതെല്ലാം  വായനക്കാരനെ അതുപോലെ ഒരു സാഹചര്യം അടുത്തെത്തുമ്പോള്‍ ഒരു തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു... “ സ്കൂള്‍ മൂത്രപ്പുരയില്‍ മുഖംമൂടി ധരിച്ചു ചെന്ന് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി “ എന്ന വാര്‍ത്ത വായിക്കുമ്പോള്‍;  സ്കൂള്‍ പരിസരത്തുള്ള പൂവാലന്‍റെ ചോരത്തിളപ്പില്‍  “ഈ ഐഡിയ ഒന്ന് പരീക്ഷിച്ചാല്‍ എങ്ങിനുണ്ടാവും “ എന്നൊരു തോന്നല്‍ വന്നേക്കാം...  ബൈക്കില്‍ വന്നു മാല പൊട്ടിക്കുന്ന വാര്‍ത്ത ഇന്ന് സാധാരണ വിഷയമായിരിക്കുന്നു....ഒരു പക്ഷെ മുന്‍പ് നടന്ന ഇതേ സംഭവം പത്രത്തില്‍ ഇത്ര വ്യക്തമായി വന്നത് വായിച്ച വിധ്വാന്മാരാവും ഇന്നത്തെ മാല പൊട്ടിക്കല്‍ വിധക്തന്മാര്‍ എന്ന് ഞാന്‍ സംശയിക്കുന്നു.. 



പിടിയിലായ മോഷ്ടാകളുടെ ഫോട്ടോ പത്രത്തില്‍ വരുകയാണെങ്കില്‍ പിന്നീട് അവരെ കാണുമ്പോള്‍ ഒന്ന് ശ്രദ്ധിക്കാന്‍ എങ്കിലും കഴിയും...എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ മോഷ്ടാക്കള്‍ക്ക് പുതിയ അറിവുകള്‍ നല്‍കുന്നു എന്നല്ലാതെ ഇന്നത്തെ പൊതു ജനങ്ങളില്‍ സൂക്ഷ്മത തീരെ വളര്‍ത്തുന്നില്ല എന്നതാണ് വാസ്തവം..

ജീവഹാനി പോലും നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാതെ പാവം സാധാരണ ജനങ്ങളെ;  നമ്മുടെ നാടിനെ;  നാടന്‍ കള്ളന്മാരുടെയും വിദേശ കള്ളന്മാരുടെയും പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ വിശദമാക്കി പത്രം പുറത്തിറക്കാന്‍ സാധിക്കില്ലേ......? അതിനു വേണ്ടി സാധാരണക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മാന്യ വായനക്കാര്‍ ഇവിടെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു...



( ഇന്നത്തെ പത്രങ്ങളും വാര്‍ത്തകളും.....കുറ്റവാളികളും മുഴുവനായും ഇങ്ങനെ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്... എന്നാല്‍ അതിന്റെ നല്ലൊരു ഭാഗവും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്...)

Sunday, July 10, 2011

ഉദ്ഘാടനം....

     റമദാന്‍ മാസം ഇതാ അടുത്തെത്തിക്കഴിഞ്ഞു, റമദാനിനെ വരവേല്‍ക്കാന്‍ ലോക മുസ്ലിംകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇതുപോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു റമദാനിനെ വരവേല്‍ക്കാനായി ഒരുങ്ങിയ നാട്ടുകാരോട് റമദാന്‍ വ്രതത്തെക്കുറിച്ച് ബോധാവാന്മാരാകുക എന്ന ലക്ഷിയം വെച്ച് കൊണ്ട് നാട്ടിലെ മദ്രസ്സാ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയും അധ്യാപകരും ചേര്‍ന്ന് പരിസരത്തുള്ള സ്ത്രീകളെയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും എല്ലാം വിളിച്ചു കൂട്ടി ഒരു ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. നേരത്തെ അറിയിച്ചിരുന്ന പോലെ തന്നെ ഉച്ചക്ക് രണ്ടു മണിക്ക് തന്നെ ഏറെക്കുറെ ആളുകള്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ മുഖ്യ പ്രഭാഷകന്‍ എത്തിയിട്ടില്ല. പരിപാടി തുടങ്ങി. യോഗത്തിന്‍റെ പതിവ് ചടങ്ങുകള്‍ , സ്വാഗത പ്രസംഗം, ആശംസാ പ്രസംഗങ്ങള്‍.. എന്നിവയെല്ലാം നടക്കുന്നു. മൈക്ക് ഓപ്പറേറ്റിംഗ് അറിയാവുന്നത് കൊണ്ട് ഞാന്‍ തന്നെയാണ് ഇവിടെയും ഓപ്പെറേറ്റര്‍.  ഗംഭീരമായ ആശംസാ പ്രസംഗം നടക്കുമ്പോള്‍ സ്റ്റേജില്‍ മറ്റു നേതാക്കള്‍ എന്തൊക്കെയോ ഗൂഡാലോചന എടുക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട എന്‍റെ സുഹൃത്ത്‌ എന്നോട് ആംഗ്യ ഭാഷയില്‍ ചോദിച്ചു എന്തായിരിക്കും ആ ചര്‍ച്ച..?  തീരെ വില വെക്കാതെ ഞാന്‍ മറുപടി പറഞ്ഞു..ആ... ആര്‍ക്കറിയാം..എന്തിനാ നമ്മള്‍ അത് ശ്രദ്ധിക്കുന്നത്..? . ആശംസാ പ്രസംഗം അവസാനിപ്പിച്ചയാളുടെ അത്ര തന്നെ ഉയരം ഇല്ലാത്ത അധ്യക്ഷന്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ മൈക്ക്‌ താഴ്ത്തിക്കൊടുത്ത ശേഷം എന്‍റെ സീറ്റില്‍ തന്നെ ഇരുന്നു. ആദ്യക്ഷന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ ആകെ തരിച്ചു പോയി.  ഇതായിരുന്നു ആ വാക്കുകള്‍.. നമ്മുടെ അജണ്ടയിലെ അടുത്ത പരിപാടി യോഗത്തിന്‍റെ ഔപചാരികമായ ഉത്ഘാടനം ആണ്. ഈ യോഗം ഉത്ഘാടനം ചെയ്യുന്നതിന് വേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ട്‌ നൂറുധീനെ ക്ഷണിച്ചു കൊള്ളുന്നു.   മനസ്സില്‍ ലഡു പൊട്ടി എന്ന് പറയാറുണ്ട്...എന്നാല്‍ എവിടെ ലഡു അല്ല പൊട്ടിയത്‌,  എന്‍റെ മനസ്സ് തന്നെ പൊട്ടിയ മട്ടിലാണ് ഞാന്‍. മൈക്ക്‌ ഓപറേറ്റിങ്ങ് എന്ന പേരില്‍ ഒരുപാട് സ്റ്റേജില്‍ കയറിയിട്ടുന്ടെങ്കിലും  ഹലോ മൈക്ക്‌ ചെക്കിംഗ് എന്നല്ലാതെ മറ്റൊന്ന് മൈക്കിലൂടെ പറയാന്‍ ധൈര്യം ഇല്ലാത്ത എന്നെ ഉത്ഘാടനതിനു പേര് വിളിച്ചിരിക്കുന്നു.  ഇരുന്ന ഇരുപ്പില്‍ എനിക്ക് എന്തൊക്കെയോ തോന്നുന്നു....തരിചിരിക്കുന്ന എന്നെ അടുതിരുന്നവര്‍ തള്ളി വിടുന്നു. എനിക്ക് ഉത്ഘാടനം ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ പേടിക്കേണ്ട എന്നും മാനം രക്ഷിക്കാന്‍ വേണ്ടി ഒരു വാകെങ്കിലും പറയണം എന്നും പറഞ്ഞു കൂടുകാരന്‍ എന്നെ തള്ളിയപ്പോള്‍ ഞാന്‍ പോലും അറിയാതെ എങ്ങിനെയോ മൈക്ക്‌ന്‍റെ അടുത്തെത്തി. ഞാന്‍ നന്നായി വിയര്‍ത്തു. കൈ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.  എന്തൊക്കെയോ മനസ്സില്‍ ഉറച്ചു കൊണ്ട് ധൈര്യം വീണ്ടെടുത്ത്‌ ഞാന്‍ സംസാരം തുടങ്ങാന്‍ ഒരുങ്ങവെ ഇടി മിന്നലേറ്റവനെ പാമ്പ് കൊത്തി എന്ന പോലെ അതാ ആദ്യക്ഷന്‍റെ അടുത്ത ഉപദേശം. ഇവിടെ ഉള്ളവരുടെ എല്ലാം പ്രസംഗം അവസാനിച്ചു, മുഖ്യ പ്രഭാഷകന്‍ ഇനിയും എത്തിയിട്ടില്ല, അത് കൊണ്ട് അദ്ദേഹം വരുന്നത് വരെ പ്രസംഗം നീട്ടി ആളുകളെ പിടിച്ചിരുത്താന്‍ നീ ശ്രദ്ധിക്കണം  ഞാന്‍ ആദ്യക്ഷനെ ഒന്ന് നോക്കി ആ നോട്ടത്തില്‍ ഒരുപാട്  വാക്കുകള്‍ നിറഞ്ഞിരുന്നു.  എന്തിനാണ് എന്നെ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്? പിന്നെ സ്ത്രീകളെ ഒക്കെ മൈകിലൂടെ സംസാരിച്ചു പിടിചിരുത്തുക എന്നത് സാദ്യമല്ല വേണമെങ്കില്‍ ഞാന്‍ അവരുടെ അടുത്തു ചെന്ന് വല്ലതും അവരുമായി സംസാരിച്ചു എത്ര നേരം വേണമെങ്കിലും ഇരുത്താം എന്നൊക്കെ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. ഏതായാലും ഞാന്‍ പ്രസംഗം തുടങ്ങി. ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഉമ്മ പെങ്ങന്മാരെ, സുഹൃത്തുക്കളെ, എന്‍റെ കര്‍ത്തവ്യം ഈ പരിപാടിയുടെ ഉത്ഘാടനം ചെയ്യലാണ് എന്നാല്‍ ..... പിന്നെ ഞാന്‍ ഇടത്തും വലത്തും ഒക്കെ തിരിഞ്ഞു നോക്കി... മന്ത്രിമാരൊക്കെ പ്രസംഗിക്കുന്ന പോലെ. അവര്‍ ഒരു പക്ഷെ ഫോട്ടോക്ക് പോസ് ചെയ്യുകയായിരിക്കാം.. എന്നാല്‍ ഞാന്‍ അടുത്തത് എന്ത് പറയും എന്ന് ആലോചിക്കുകയായിരുന്നു. അങ്ങിനെ ഇടത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്‍റെ മനസ്സില്‍ ഒന്നല്ല ഒന്‍പതു ലഡു പൊട്ടിയ മേനിയായിരുന്നു.. കാരണം പാഞ്ഞു വന്നു നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ചാടി ഇറങ്ങുന്നു നമ്മുടെ മുഖ്യ പ്രഭാഷകന്‍.... കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവന് ആരോ കയറിട്ടു കൊടുത്തതിന്റെ ആ സന്തോഷം പിന്നെ എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പിന് വേഗത കൂട്ടി. ഞാന്‍ പ്രസംഗം തുടര്‍ന്നു... എന്നാല്‍.... മുഖ്യ പ്രഭാഷകന്‍റെ വാക്കുകള്‍ക്ക് കാത്തിരിക്കുന്ന നിങ്ങളോട് ഞാന്‍ കൂടുതല്‍ സംസാരിച്ചു സമയം കളയുന്നില്ല... ബിസ്മില്ലാഹി റഹ്മാനിറഹീം എന്ന വാക്യത്തോടെ ഞാന്‍ ഈ യോഗം ഉദ്ഘാടനം ചെയ്യുന്നതോട് കൂടി മുഖ്യാതിഥിക്ക് വഴിമാറി കൊടുക്കുന്നു...  ഞാന്‍ വേഗം എന്‍റെ സീറ്റില്‍ തന്നെ ചെന്നിരുന്നു. വിറയല്‍ മാറിയിട്ടില്ല.. ആരോ എനിക്ക് വെള്ളം കുടിക്കാന്‍ തന്നു. കുടിച്ചു തീര്‍ത്തത് ഞാന്‍ പോലുമറിയാതെ... അടുത്തയാള്‍ക്ക് പ്രസംഗിക്കാന്‍ മൈക്ക്‌ ശരിയാകാന്‍ ഞാന്‍ ഇതിനിടയില്‍ മറന്നു. പ്രസംഗം ശീലമായ അദ്ദേഹം തന്നെ മൈക്ക്‌ ശരിയാകി പ്രസംഗം തുടങ്ങി. യോഗം പിരിഞ്ഞപ്പോള്‍ ചിലരൊക്കെ എന്നോട് ഇങ്ങനെ പറഞ്ഞു.. അദ്ദേഹം കുറച്ചുകൂടി വൈകിയിരുന്നെന്കില്‍ നിന്‍റെ പ്രസംഗം കൂടി ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. എന്‍റെ പോന്നു മക്കളെ... നെഞ്ചില്‍ തറക്കുന്ന വര്‍ത്തമാനം പറയരുതേ എന്ന് മനസ്സില്‍ മന്ത്രിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു സാരമില്ല അടുത്ത യോഗത്തിന് ആവാം.. എന്നാല്‍ ആ റമദാനിലെ ആദ്യ വാരത്തില്‍ തന്നെ ഞാന്‍ സ്വദേശ വാസത്തില്‍ നിന്നും പ്രവാസ ത്തിലേക്ക് പറന്നു...നീണ്ട എട്ടു വര്‍ശങ്ങള്‍ക്ക് മുമ്പ്‌.....

Tuesday, June 21, 2011

ആജ് പറ്റിക്കല്‍ കരേഗാ...


ദുബായ്‌ നഗരത്തിന്‍റെ തെരുവീഥികളില്‍ കെട്ടിടങ്ങള്‍ നിരന്നു നില്‍ക്കുന്ന തിരക്കേറിയ ഒരു സ്ഥലം, അവിടെ കച്ചവട സ്ഥാപനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിന്‍ ഇടയില്‍  ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ്, അതിന്‍റെ ഉടമസ്ഥന്‍ ഇറാന്‍ സ്വദേശിയാണ്. അദ്ദേഹമാവട്ടെ മറ്റാരെയും വിശ്വാസമില്ല എന്ന മട്ടില്‍ കടയില്‍ ജോലിക്ക് വേറെ ആളെ വെക്കാതെ സ്വയം നടത്തുകയാണ്. അത് മാത്രമല്ല അതിന്‍റെ അടുത്തൊന്നും അത്തരം ഒരു കട വേറെ ഇല്ല. അതിനാല്‍ അയാള്‍ പറഞ്ഞ വില നല്‍കേണ്ടി വരും, അത് കൂടുതലാണ് എന്ന് നമുക്ക് മനസിലായാല്‍ പോലും. അങ്ങിനെ ഞാന്‍ എല്ലാവരെയും പറ്റിക്കുന്നു എന്ന ഭാവത്തില്‍ ആളുകളെ കാണുമ്പോള്‍ ഒരു പഞ്ചാര ചിരി.. അതിനെ കള്ളച്ചിരി എന്നും വേണമെങ്കില്‍ പറയാം... എന്നാല്‍.... മലയാളികളുടെ അടുത്താണോ അയാളുടെ കളി......!

അദ്ദേഹത്തിന്‍റെ കടയില്‍ സാധനം വെക്കുന്ന ഒരു മലയാളി ചെറുപ്പക്കാരന്‍.... ദിവസവും വരുന്ന ഈ ചെറുപ്പക്കാരന്‍ വന്നു ആദ്യം തന്നെ പ്രാഥമിക വാക്യങ്ങള്‍ ഉറവിടുന്നതിനോടൊപ്പം ഇങ്ങനെയും.... അസ്സലാമു അലൈകും......എന്ന് പറഞ്ഞു ആദ്യം സലാം കൊണ്ട് ഒരു ഏറ്..! അദ്ദേഹം തിരിച്ചു സലാം മടക്കുകയും ചെയ്യും.. എന്നാല്‍ അടുത്ത സോപ്പിംഗ്.... ക്യാ ഹാലെ ബായി സാബ്... അടുത്ത ഏറ്...അതും അയാള്‍ മടക്കി പറഞ്ഞു.. ടീക്ക് ഹേ.. ഭായീ...... എന്നാല്‍ മൂന്നാമത് കൊടുക്കുന്ന ഏറ് നെഞ്ഞിനെ ലക്‌ഷ്യം വെച്ച് തന്നെ.... ആജ് പറ്റിക്കല്‍ കരേഗാ....... ഇതെന്താ പറഞ്ഞത്‌ എന്ന് മനസിലായതും ഇല്ല എന്നാല്‍ ചോദിച്ചാല്‍ തന്‍റെ സ്റ്റാറ്റസ് കുറഞ്ഞാലോ...  ഒന്നുമല്ലേല്‍ ഞാന്‍ ഒരു കടയുടെ ഉടമസ്ഥനല്ലേ.... ഇതെല്ലാം വിജചാരിച്ച് അദ്ദേഹം മറിച്ചൊന്നും ചോദിക്കാതെ കരോ ഭായീ...മുഷ്കില്‍ നഹീ... എന്നും പറയും. പറ്റിക്കാന്‍ സമ്മതം കിട്ടിയ ചെറുപ്പക്കാരന്‍ പിന്നെ ഇങ്ങിനെയോക്കെയോ അയാളെ പറ്റിക്കുന്നുട്ണ്ടായിരുന്നുവത്രേ.... ഒരിക്കല്‍ ഇതില്‍ സംശയം തോന്നിയ ഇറാനി തന്‍റെ കെട്ടിടത്തിന്‍റെ കാവല്‍ക്കാരനായ മലയാളിയോട് ഇക്കാര്യം അറിയിച്ചു.. പറ്റിക്കല്‍ കരേഗാ.. എന്നാ വാക്കിന്‍റെ ഉദ്ദേശം അയാള്‍ പറഞ്ഞു കൊടുത്തു. അങ്ങിനെ പിറ്റേ ദിവസം കഥാപാത്രം കടന്നു വന്നു... പതിവായ വാക്യങ്ങള്‍ ആവര്‍ത്തിച്ചു...എന്നാല്‍ അന്ന് ഇറാനിയുടെ മറുപടി ചെറുപ്പക്കാരനെ ഒന്ന് ഞെട്ടിച്ചു.. ആജ് പറ്റിക്കല്‍ നെഹീ കരോ....

Thursday, June 16, 2011

പ്രണയം ഇങ്ങനെയും ആവാമോ...?



ഇക്കാലത്തെ പ്രണയത്തിന്‍റെ ഒരു വശം മാത്രമാണ് ഇവിടെ കുറിക്കുന്നത്, ഒരുപാട് നല്ല വശങ്ങളും ഇതിനുണ്ട്..
----------
ഞാറാണെങ്കില്‍ പറിച്ചു നട്ടീടെണം
ഞാറ്റു വേലക്കാലമായിടുമ്പോള്‍....

     പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തിയാല്‍ ഉടന്‍ അത് നടതെനമെന്ന ആന്തരികാര്‍ത്ഥം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒ.എന്‍.വി. കുറുപ്പിന്‍റെ ഈ വരികള്‍ എത്ര മനോഹരം.  ഈ വരിയുടെ ആശയം ഇന്നത്തെ ജനതയില്‍ പ്രസക്തി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം വിവാഹ പ്രായമെത്തുന്നതിനു മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന അവസ്ഥ ഇന്ന് കണ്മുന്നില്‍ തന്നെയുണ്ട്.  കൌമാരപ്രായത്തിലുള്ള പ്രണയം, അത് പണ്ടേ നിലവിലുള്ളതാണ്.

Friday, June 10, 2011

ആരാണ് ഞാന്‍....?



എനിക്ക് എങ്ങിനെ എഴുതണമെന്നോന്നും അറിയൂല....
ഇത് കവിതയാണോ കഥയാണോ എന്നൊന്നും അറിയൂല  അത് നിങ്ങള്‍ വിലയിരുത്തുക...
അറിയാവുന്നപോലെ ഞാന്‍ എഴുതിനോക്കിയതാ ..എന്നെ കുറിച്ച് മാ...
പ്രിയപ്പെട്ട വായനക്കാര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അറിയിക്കുമല്ലോ...
#####
എന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല..
എന്നിലെ ഒരു നല്ല ഹൃദയത്തെയും..
എന്തൊക്കെയോ ഞാന്‍ ഇന്ന് നേടി
എവിടെയൊക്കെയോ ഞാനിന്നെത്തി

മുന്‍ഗാമികള്‍ പകര്‍ന്നു തന്ന ജീവിത ചിട്ട
മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങി ഞാന്‍
മുന്കഴിഞായുസ്സില്‍ എങ്ങും തോല്‍ക്കാത്തതും
മൂത്തവരെ പിന്‍പറ്റിയതിനാല്‍ മാത്രം..

ഇന്ന് ഞാന്‍ ആരാണ്- എനിക്കറിയില്ല
ഇന്നെന്തെല്ലാം അറിയുമെനിക്ക് ഒന്നുമില്ല
ഇനെനിക്ക് കഴിയുന്നത് ഒന്ന് മാത്രംമറ്റുള്ളവരെ സ്നേഹിക്കല്‍
ഇന്നെനിക്ക് പസ്ച്ചത്തപമാണ് ഉള്ളില്‍ നിറയെ

തേടി ഞാന്‍ ഒരുപാട് കാര്യങ്ങള്‍..
നേടി ഞാന്‍ ഒരുപാട് ഗുണങ്ങള്‍..
നേര്‍വഴിയില്‍ എന്നെ നയിച്ചവരോടുള്ള കടപ്പാട്
നേര്ന്നുകൊണ്ടിരിക്കുന്നു എന്നായുഷകാലം മുഴുവന്‍

മറ്റുള്ളവരുടെ കഴിവുകള്‍ കാണുമ്പോള്‍
മനസ്സില്‍ കുറിച്ചുഞാന്‍ എന്നുടെ മോഹങ്ങള്‍
മരിക്കാത്ത സൃഷ്ടാവ്;  മറക്കാത്ത സൃഷ്ടാവ്..
മടിച്ചില്ല തെല്ലുമെന്‍ മോഹം സാധിച്ചുതരാന്‍

ലോകം കീഴടക്കിയ അന്താരാഷ്ട്രവലയത്തിലൂടെ
ലോകത്തെ അറിഞ്ഞു ഞാന്‍...ലോകരെ അറിഞ്ഞു ഞാന്‍
ലോല ഹൃദയരെ അറിഞ്ഞു ഞാന്‍
ലോകപ്രശസ്തരെ അറിഞ്ഞു ഞാന്‍

എഴുത്തെന്തെന്നരിയാത്ത എനിക്ക്
എഴുത്തുകാരുടെ വരികള്‍ ഉത്തേചകം
എഴുതാന്‍ ഞാനും കണ്ടെത്തി ഇങ്ങിനൊരിടം..
എന്‍റെ തെറ്റുകള്‍ തിരുത്തിതരില്ലേ.....?

ഇതൊരു തുടക്കം മാത്രമാണ് ..
ഈ ജീവിത യാത്രാ വിശേഷണത്തിന്റെ തുടക്കം
ഇനിയും യാത്ര തുടരുകയാണ്...
ഇടവേളയില്‍ ഞാന്‍ വീണ്ടും വരും.......



Saturday, May 14, 2011

ബാറ്റും ബോളും പിന്നെ ഞാനും..



      ഞാന്‍ പുറകോട്ടു ഒന്ന് തിരിഞ്ഞു നോക്കി.  ഇത് കെ.എസ്.ആര്‍.ടി സി.യിലല്ല കേട്ടോ.. എന്റെ ജീവിതത്തിലേക്കാണ് തിരിഞ്ഞു നോക്കിയത്. അങ്ങിനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സംഭവത്തിലേക്ക്  ഞാന്‍ എത്തി.  അന്നൊരു ഞായറാഴ്ച ആയിരുന്നു. അന്ന് ഞായറാഴ്ച കല്യാണങ്ങളുടെ ദിവസമായിരുന്നു. ( ഇന്ന് ഓഡിറ്റോറിയത്തിനു എന്ന് ഒഴിവുണ്ടോ അന്ന് കല്യാണം.)  അങ്ങിനെ കല്യാണത്തിനു പോയി (പ്രത്യേകം ക്ഷണിച്ചിട്ടു തന്നെയാ പോയത് ) വയറു നിറച്ചും പിന്നെ കുറച്ചും ബീഫ്‌ ബിരിയാണി കുത്തിക്കയറ്റി കടയില്‍ വന്നു അകത്തു സ്ഥലം ബാകിയുണ്ടോ എന്നറിയാന്‍ ഒരു നാരങ്ങ സോഡയും കുടിച്ചു. ഞായറാഴ്ച ആയതിനാല്‍ വിജനമായ ആ അങ്ങാടിയില്‍ അടച്ചിട്ട ഒരു കടക്കു മുന്നില്‍ ഞാനും കൂട്ടുകാരും ഇരുന്നു അല്പനേരം സംസാരിച്ചിരുന്നു ( ഫുള്‍ ടാങ്ക് ആയതിനാല്‍ നടക്കാന്‍ വയ്യ. അതാണ്‌ യാഥാര്‍ത്ഥ്യം.)  വെയിലൊന്നു കുറഞ്ഞപ്പോള്‍ (വയറൊന്ന് അയഞ്ഞപ്പോള്‍..എന്ന് സാരം..) ഞങ്ങള്‍ പലവഴിക്കായി പിരിഞ്ഞു. എന്നാല്‍ ഒരാള്‍ എന്റെ കൂടെ ഉണ്ടായിരുന്നു, എന്നെക്കാള്‍ രണ്ടു വയസ്സ് കൂടുതലുണ്ട് ആ കൂട്ടുകാരന്. ഞങ്ങള്‍ ഒന്ന് ചുറ്റി നടക്കാന്‍ തന്നെ തീരുമാനിച്ചു, അടുത്തുള്ള ടിപ്പു സുല്‍ത്താന്‍ റോട്ടിലൂടെ നടന്ന് കുറച്ച് അകലെയുള്ള ഒരു മൈതാനത്തിനടുത്തെത്തി.അവിടെ കുറച്ച് കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നതു കണ്ടു. അവര്‍ എന്തോ കളിക്കാനുള്ള പരിപാടിയാണ് എന്ന് മനസിലാക്കിയ ഞാന്‍ കൂട്ടുകാരനോട്., നകുക്ക്‌ അല്‍പനേരം ഇവരുടെ കളി കണ്ടിരുന്നാലോ ( സത്യത്തില്‍ വടന്നു ക്ഷീണിച്ചിട്ടുണ്ടായിരുന്നു, അത് പുറത്തു അറയിച്ചില്ല എന്ന് മാത്രം ) അവന്റെ സമ്മതം കിട്ടിയതും ഞങ്ങള്‍ മൈതാനത്തിലേക്ക് ചെന്ന് ഒരു തണലില്‍ ഇരുന്നു,

Wednesday, May 11, 2011

നീര്‍ക്കോലിയെ പേടി .......


     എല്ലാ ബ്ലോഗുകലെപ്പോലെയും അല്ലെങ്കില്‍ എല്ലാ പോസ്റ്റുകളെയും പോലെ പ്രസക്തി  ഇതിനീല്ലെങ്കിലും ഇതെന്‍റെ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളിലോന്നായി ഇതിനെ കാണണം എന്നും വായനക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നിപ്പോകരുതെന്നും ആദ്യമായി അപേക്ഷിക്കുന്നു 

     പത്മാലായ സോപ്പ് ഇറങ്ങിയ കാലഘട്ടം.. അന്നു  വേനലവധിയില്‍ കൂട്ടുകാരൊത്തുന അടുത്തുള്ള അങ്ങാടിയിലെ പള്ളിക്കുളത്തില്‍ പോയി കുളിക്കുക/ കളിക്കുക പതിവുണ്ടായിരുന്നു. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പത്മലായ സോപ്പിന്റെ ഈ വികൃതി എനിക്ക് കൌതുകമായതോടെ ഞാന്‍ സോപ്പ് അന്ന് കുളത്തില്‍ കൊണ്ട് പോയി കൂട്ടുകാരെ കൌതുകപ്പെടുത്തി. അങ്ങിനെ അന്നത്തെ കളിയില്‍ മുഖ്യ താരമായി സോപിനെ തിരഞ്ഞെടുത്തു. അതായത്‌ ഇന്നത്തെ കളി സോപ് ഉപയോഗിച്ച്.  അങ്ങിനെ ഞങ്ങള്‍ കളി ആരംഭിച്ചു, സോപ്പ് ഒരാള്‍ എറിയും, അത് നിന്തി പോയിട്ട് ആദ്യം ആരെടുക്കുന്നുവോ അവന്‍ അടുത്ത തവണ എറിയും.

Monday, May 02, 2011

ചെരുപ്പിന്‍റെ അളവ്...


പ്രിയ വായനക്കാരെ ,  കൂട്ടുകാരെ,

     എനിക്ക് കുറച്ചു നാളായിട്ടുള്ള  ഒരു സംഷയമാണ്  ഇത്. ഞാന്‍ പലരോടും അന്വേഷിച്ചു. പക്ഷേ ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് ഞാന്‍ ഇത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ഇത് കാണുന്ന മറ്റു ബ്ലോഗര്‍മാരില്‍ നിന്നും മറുപടി കമന്റ്‌ കിട്ടും എന്ന പ്രതീക്ഷയിലാണ്.അതായത്‌, ചെരുപ്പിന്റെയും ഷൂ വിന്റെയും ഒക്കെ അളവ് കണക്കാകുന്നത് കൂടുതലും ഇഞ്ച്‌ അളവിലാണ് ( 6",  7",  8" ). എന്നാല്‍ ചില ഉപഭോക്താക്കള്‍ തങ്ങളുടെ  ചെരിപ്പ്‌, ഷൂ മുതലായവയ്ക്ക് മറ്റൊരു തരം അളവാണ് ഉപയോഗിക്കുന്നത്. അതായത്‌,  38,  39,  40.. എന്നിങ്ങനെ. എന്നാല്‍ ഈ അളവിനെ എന്ത് പേരില്‍ അറിയപ്പെടുന്നു, അല്ലെങ്കില്‍ ഏത് യുണിറ്റ്‌ ആണ് ഇത് എന്നതാണ് എന്‍റെ ഉത്തരം കിട്ടാത്ത സംശയം. ഇത് വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഉത്തരം അറിയാമെങ്കില്‍ ദയവായി അറിയിച്ചു തന്നാലും.....................

Sunday, May 01, 2011

സ്കൂള്‍ ജീവിതത്തോട് വിട പറയുന്ന ക്ലാസ്സ്മേറ്റ്സ്


-----------------------വേര്‍പ്പാട് --------------------------------
വേര്‍പ്പാട് ഒരു ചെരുകാലം
എടീ.. നമ്മളെഴുതിയതെല്ലാം ശരിയാടീ.. 
വേറിട്ടുനില്‍ക്കുന്നൊരു കാലം  

വേര്‍പ്പാടിന്‍ ദു:ഖങ്ങള്‍
തെങ്ങലായ്‌ മാറിടും

ദു:ഖങ്ങളില്ലാത്ത മനുഷ്യരുണ്ടോ
ദു:ഖങ്ങളില്ലാത്ത ജീവിതങ്ങലുണ്ടോ

Tuesday, April 19, 2011

എന്നെ വിരട്ടിയ കുരങ്ങന്‍.....!

     യുപി സ്കൂളിലെ പഠനം അവസാനിച്ചു. ഏഴാം തരത്തിലെ അവസാന പരീക്ഷയും കഴിഞ്ഞു. കൂട്ടുകാരെ പിരിയുമ്പോള്‍ മനസ്സ് പിടയാതിരുന്നില്ല. ഭാഷ അറബിക് ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്തിരുന്നത് അഥവാ നാലാം ക്ലാസ്സുവരെ തുടര്‍ന്ന ഭാഷ തന്നെ തിരഞ്ഞെടുത്തു.അതുകൊണ്ട്