
ടീമിലേക്ക് ആളെ ക്ഷണിക്കുന്ന അടുത്ത ഊഴം സൈതിന്റെതായിരുന്നു. അവന്‍ വലിയ ആളില്‍ നിന്നും നല്ലൊരു പെര്‍ഫോമന്‍സ് പ്രതീക്ഷതിനാല്‍ എന്നെ മാറ്റി നിര്‍ത്തി, കൂട്ടുകാരനെ വിളിച്ചു, യൂസഫ് എന്നെയും ടീമില്‍ വിളിച്ചു, അങ്ങിനെ കളി തുടങ്ങി. സൈതിന്റെ ടീമിനായിരുന്നു ആദ്യ ബാറ്റിംഗ്, എന്നാല്‍ ഞങ്ങളെ രണ്ടു പേരെയും യൂസഫിന് ചെറിയൊരു ധാരണ ഉണ്ടായിരുന്നത് കൊണ്ട് ശ്രദ്ധയോടെ കരു നീക്കി, മറിച്ച് സൈതാവട്ടെ വലിയൊരു പ്ലയറെ കിട്ടിയ സമാധാനത്തില്‍ അവനെ തന്നെ ആദ്യം ബാറ്റ് കൊടുത്ത് പിച്ചില്‍ ഇറക്കി, കുറുക്കന് ആമയെ കിട്ടിയ പോലെ എന്ന മട്ടില്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു, “ ആദ്യമായി ഞാന്‍ ക്രിക്കറ്റ് ബാറ്റ് തൊട്ടു..” അവന്‍റെ കളിയുടെ എക്സ്പീരിയന്‍സ് കൂട്ടുകാര്‍ക്ക് ഇപ്പോഴേ മനസിലായല്ലോ.... ഞങ്ങളുടെ ടീമിലെ നല്ല ബൌളറെ തന്നെ ആദ്യം ഇറക്കി, അവന്‍ ഫസ്റ്റ് ബോള്‍ എറിഞ്ഞതും, സ്റ്റെമ്പ് മൂന്നും തെറിച്ചത് ഒരുമിച്ചായിരുന്നു, അവന്‍ പഴയ തണലില്‍ തന്നെ സ്ഥാനം പിടിച്ചു, അങ്ങിനെ ഒരു ടീം കഴിഞ്ഞു ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി, എന്നെ ആദ്യം ഒന്നും ഇറക്കിയില്ല അവര്‍ ഏറെക്കുറെ റണ്സ് എടുത്തതിനു ശേഷം എന്നെ ഇറക്കി, ഞാന്‍ ബാറ്റും പിടിച്ചു സ്റ്റെമ്പിനടുത്തെത്തി കുട്ടികളുടെ ഇടയില്‍ മാനം കളയില്ല എന്ന ഉറച്ച പ്രതിജ്ഞയോടെ സ്റ്റെമ്പിനു നേരെ ചീറി വരുന്ന പന്ത് ലക്‌ഷ്യം വെച്ച് ബാറ്റു ആഞ്ഞു വീശി. പറന്നുയരുന്ന പന്തിനെ കണ്ടു ഞാന്‍ സമാധാനിച്ചു, പന്ത് തെറിച്ചു വീണത് മൈതാനവും അടുത്തുള്ള റോഡും കഴിഞ്ഞു അടുത്തുള്ള റബര്‍ തോട്ടത്തില്‍... കൂടുകാരനെ നോക്കി കളിയാക്കുന്ന മട്ടില്‍ ഞാന്‍ പറഞ്ഞു “നോക്കെടാ ഇതാണ് കളി, ഇത് സിക്സ് അല്ല റ്റൊന്‍ഡി സിക്സാ”.. തിരിച്ചു അവന്‍ എന്നെ നോക്കി മനസ്സില്‍ എന്തോ മന്ത്രിക്കുന്ന പോലെ, ഞാന്‍ ഊഹിച്ചു, “പഹയാ നീ നൂറല്ല, ഇരുനൂറാ” എന്നാവും എന്ന്, ഞാന്‍ അവിടെ നിന്നു കൊണ്ട് സ്വപ്ന ലോകത്തേക്ക് ഒന്ന് പോയി, ഫൂട്ബാള്‍ കളിയില്‍ ആരെങ്കിലും ഗോള്‍ അടിച്ചാല്‍ അവനെ കേട്ടിപ്പിടിക്കാനും എടുത്തു തോളിലേറ്റാനും ഒക്കെ ആളുകള്‍ കൂടുന്ന ആ കാഴ്ച സ്വപ്നം കണ്ടു നില്‍ക്കെ ഇരു ടീം അംഗങ്ങളും കൂടി എന്‍റെ അടുത്തേക്കു വരുന്നത് കണ്ടു, എന്‍റെ സ്വപ്നം ഫലിച്ചു എന്ന നിലയില്‍ ഞാന്‍ ചിരിച്ചുകൊണ്ട് നില്‍ക്കവെ എതിര്‍ ടീം ക്യാപ്ടന്‍ ( സൈത്) വന്നു പറഞ്ഞു “താങ്ക്സ്”. പക്ഷെ ഉദ്ദേശം മറ്റൊന്നായിരുന്നു, മൈതാനത്തിന്‍റെ പുറത്തേക്ക് പന്ത് അടിച്ചാല്‍ എടുത്ത റണ്‍സില്‍ നിന്ന് രണ്ടു റണ്സ് കുറയ്ക്കും എന്ന് അവന്‍ പറഞ്ഞതും എന്‍റെ ടീം ക്യാപ്ടന്‍ അടക്കം എല്ലാവരും വന്നു പിന്നെ ഞങ്ങളോട് രണ്ടു പേരോടും അവര്‍ ശോ..!!! അതെനിക്ക് ഓര്‍ക്കാന്‍ പോലും വയ്യ, പക്ഷെ ഞങ്ങള്‍ വയസില്‍ മൂത്തവരായതു കൊണ്ട് നോണ്‍ വെജിറ്റേറിയന്‍ (തെറി) പ്രയോഗിച്ചില്ല എന്ന് മാത്രം. കളിയില്‍ നിന്ന് എന്ന് മാത്രമല്ല മൈതാനത്തിന്‍റെ ചുറ്റുമതിലിനു പുറത്തു നിന്ന് കളി കണ്ടു പഠിക്കാനും പറഞ്ഞു ഓടിച്ചതാ... പിന്നീട് ഞങ്ങള്‍ വേറെ എന്ത് കളി കളിച്ചാലും ക്രിക്കറ്റ് കളിച്ചിട്ടെ ഇല്ല.....
3 comments:
നിഷ്കളങ്കമായ ഒരു പോസ്റ്റ്..ഇഷ്ടായി..സത്യം....
സംഗതി കലക്കി...
സത്യായിട്ടും എനിക്കും അറിഞ്ഞൂടാ ഈ കളി..
@ANSAR ALI , @ Shams...ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി... പിന്നെ ശംസ് ഇക്കാ .. കൂട്ടിനാളുണ്ടല്ലോ സമാധാനം.
Post a Comment
നിങ്ങളുടെ അഭിപ്രായം ; അതാണ് എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?