Thursday, April 07, 2011

കിളിക്കു പറ്റിയ അമളി .........!!!!!!


     അന്ന് ഞാന്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു. പ്രായത്തിന്‍റെ വികൃതികള്‍കിടയില്‍  വീട്ടിലുള്ള പൂച്ചയെ ഇഷ്ടപ്പെടാനും മറന്നില്ല.  അന്നൊരു ഞായറാഴ്ച്ച പതിവുപോലെ കളി കഴിഞ്ഞു വീടിലേക്ക് ഭക്ഷണം കഴിക്കാനായി എത്തിയപ്പോള്‍ കിട്ടിയ വിവരം എന്നെ കൊപിപിച്ചു. അടുക്കളയില്‍ ഫ്രൈ ചെയ്തു വെച്ച മീന്‍ നമ്മുടെ കഥാ നായകന്‍ അകത്താക്കിയിരിക്കുന്നു. കോപിച്ചു നില്‍ക്കുമ്പോള്‍ പൂച്ചയെ കാണാത്തത് അതിന്‍റെ മഹാ ഭാഗ്യം എന്നു തന്നെ പറയാം. ഏതായാലും മീന്‍ ഇല്ലെങ്കിലും മിച്ചമുള്ള വിഭവംകളും ചേര്‍ത്ത് ഭക്ഷണം അകത്താക്കി വീണ്ടും കളി തുടര്‍ന്നു. അല്പസമയത്തിനു ശേഷം കോപം ഇരട്ടിപ്പിക്കുന്ന അടുത്ത വിവരവും കിട്ടി, കാച്ചി
വെച്ച പാലും പൂച്ച കുടിച്ചു..  ……ഇതൊക്കെ സര്‍വ്വസാധാരണം. ..


     എന്‍റെ കളി നിര്‍ത്തിവെച്ചു. പൂച്ചയുടെ വികൃതിയും ഇന്നത്തോടെ അവസാനിപ്പിക്കണം എന്നമട്ടില്‍ ഞാന്‍ ഒരു ചാക്കുമായി ചെന്നു പൂച്ചയെ പിടിച്ചു ചാകിലിട്ടു. ഇണക്കമുള്ള ജീവി ആയതിനാല്‍ പിടിക്കാന്‍ വളരെ എളുപ്പം. അന്ന് കൂടുതല്‍ സ്ഥലവും വഴിയും ഒന്നും അറിയില്ലെങ്കിലും അറിയാവുന്ന വഴിയിലൂടെ ചുറ്റിത്തിരിഞ്ഞു അല്പം അകലെയായി ഒരു കുറ്റിക്കാട്ടില്‍ ഞാന്‍ പൂച്ചയെ കൊണ്ടുപോയി വിട്ടയച്ചു. ഞാന്‍ കുറച്ചു ആശ്വാസത്തോടെ വീട്ടിലെതിയപോഴാണ് എന്നേക്കാള്‍ നേരത്തെ പുള്ളി വീടിലെതിയിരിക്കുന്നു. പിറ്റേ ദിവസം  ഞാന്‍ ഇതേ ജോലി വീണ്ടും ചെയ്തു.  പക്ഷെ വഴിയും സ്ഥലവും മാറ്റിപിടിച്ചിരുന്നു. ഒരുകാര്യവും ഉണ്ടായില്ല. പൂച്ച വീട്ടില്‍ തന്നെ തിരിച്ചെത്തി. ഒരു വിത്യാസം മാത്രം. ഇപ്രാവശ്യം ഞാനാണ്‌ ആദ്യം എത്തിയത്. തൊട്ടു പുറകിലായി നായകനും......      
……ഇതൊക്കെ നാട്ടുനടപ്പ് .

     വീടിനു തൊട്ടടുത്ത്‌ തന്നെ ബസ്സ്‌ സ്റ്റോപ്പ്‌ ഉണ്ട്. പക്ഷെ ഇപ്പോഴെങ്കിലും ഒക്കെ ആളുണ്ടാവുന്ന സ്ഥലമായതിനാല്‍ ചില ബസ്സുകളൊന്നും നിര്തുകയില്ല. അന്നൊക്കെ സ്ത്രീകള്‍ക് ബസ്സിനു കൈ കാണിക്കാനായി പുരുഷന്മാര്‍ കൂടെ വരുമായിരുന്നു. ചുറ്റുവട്ടത്തുള്ള കുറച്ചു യുവാക്കള്‍ എപ്പോഴും ബസ്സ്‌ സ്റ്റോപ്പില്‍ ഇരിക്കുന്നുണ്ടാവും. ഞാനും പൂച്ചയും തമ്മിലുള്ള മത്സരത്തില്‍ ഞാന്‍ പരാചയപ്പെട്ട വിവരമറിഞ്ഞ യുവാക്കളില്‍ ഒരാള്‍ എന്നോടു പൂച്ചയെ ചാകിലാക്കി കൊടുക്കാന്‍ പറഞ്ഞു. പറഞ്ഞപോലെ ചെയ്തു  കൊടുത്തു. എന്നെ തോല്പിച്ച പൂച്ചയെ ഇയാള്‍ എന്തു ചെയ്യും എന്നു അറിയാനുള്ള ആകാംശയോടെ ഞാനും ബസ്സ്‌ സ്റ്റോപ്പില്‍ ഇരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു വല്യുമ്മ ( പ്രായമായ സ്ത്രീ ) വന്നു ബസ്സിനെ കാത്തു നില്‍പ്പായി. താമസിയാതെ ബസ്സ്‌ വന്നു. ചാക്കുമായി യുവാവ് മെല്ലെ വല്യുമ്മയുടെ അരികെ ചെന്നു നിന്നു ബസ്സിനു കൈ കാണിച്ചു. യുവാവിനെയും വല്യുമ്മയെയും കണ്ടു ബസ്സു നിര്‍ത്തി. ആദ്യം വല്യുമ്മ ബസ്സില്‍ കയറി. വല്യുമ്മയെ സഹായിക്കുന്നു എന്ന മട്ടില്‍ ആ ചാക്ക് ബസ്സിലെ കിളിക്ക് നേരെ നീട്ടി. കിളി ചാക്ക് വാങ്ങി സീറ്റിനടിയില്‍ വെച്ചതും  ബസ്സു പുറപ്പെട്ടു.

                                     പിറ്റേ ദിവസം

     ബസ്സില്‍ കയറിയ എന്‍റെ നാട്ടുകാരനായ യുവാവിനോട് ബസ്സിലെ കിളി തനിക്ക് പറ്റിയ അമളിയെ കുറിച്ചു വിവരിച്ചു. ഇവിടെ നിന്നും നാലാമത്തെ സ്റ്റോപ്പില്‍ വല്യുമ്മ ഇറങ്ങി. വെറും കയ്യോടെ ഇറങ്ങുന്ന വല്യുംമ്മക്ക് നേരെ ചാക്ക് നീട്ടികൊണ്ട്  കിളി പറഞ്ഞു  താതാ ഇതാ നിങ്ങളുടെ സഞ്ചി ( ചാക്ക് ) താത്ത പറഞ്ഞു ആരുടെ സഞ്ചി ? എന്റെയോന്നും അല്ല മാനേ.. ഇത് കേട്ട് കിളിയും കൂടെ മറ്റു യാത്രക്കാരും അമ്പരന്നു. കിളി ബസ്സ്‌ പുറപ്പെടാന്‍ കൂട്ടാകിയില്ല. ഇത് കണ്ടു ചില യുവാക്കളും മുന്നോട്ടു വന്നു. എങ്കില്‍ നമുക്ക് തുറന്നു നോക്കാം. എന്നു കൂട്ടത്തില്‍ ആരോ പറഞ്ഞു. അങ്ങിനെ ആകാംഷയോടെ ചാക്ക് തുറന്നതും ... മ്യാവു......എന്നു ശബ്ദിച്ചു കൊണ്ട് അകത്തെ വിദ്വാന്‍ പുറത്തു ചാടി. ജനംഗളുടെ അമ്പരപ്പ് മാറിയെങ്കിലും കിളിയുടെ മുഖത്ത് ചെറിയ ചമ്മലോടെ ബസ്സ് പുറപ്പെട്ടു. കുറച്ചു ദിവസം ആ ബസ്സ് വരുന്ന സമയത്തു ബസ്സ് സ്റ്റോപ്പില്‍ നിന്നും യുവാക്കള്‍ മാറിയുരുന്നു. ക്രമേണ അത് ശരിയായി. ചമ്മല്‍ ഉള്ളിലൊതുക്കി കിളി ഇടയ്ക്കു യുവാക്കളെ നോക്കി പുഞ്ചിരിക്കും. എന്നാല്‍ എനിക്ക് എന്‍റെ ശത്രുവിനെ തുരത്തി കിട്ടിയതിന്റെ സന്തോഷവും..............!!!



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം ; അതാണ്‌ എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?