Tuesday, April 19, 2011

എന്നെ വിരട്ടിയ കുരങ്ങന്‍.....!

     യുപി സ്കൂളിലെ പഠനം അവസാനിച്ചു. ഏഴാം തരത്തിലെ അവസാന പരീക്ഷയും കഴിഞ്ഞു. കൂട്ടുകാരെ പിരിയുമ്പോള്‍ മനസ്സ് പിടയാതിരുന്നില്ല. ഭാഷ അറബിക് ആയിരുന്നു ഞാന്‍ തിരഞ്ഞെടുത്തിരുന്നത് അഥവാ നാലാം ക്ലാസ്സുവരെ തുടര്‍ന്ന ഭാഷ തന്നെ തിരഞ്ഞെടുത്തു.അതുകൊണ്ട്
തന്നെ ഇതുവരെ എല്ലാം ഓരോ ക്ലാസ്സിലും പുതിയ കൂടുകരോടൊപ്പം  ആ പഴയ ചില കൂടുകാര്‍ കൂടെ തന്നെ കാണും. എന്നാല്‍ ഈ സമയത്ത് എനിക്ക് പുതിയൊരാശയം ഉണ്ടായി അതായത്‌ ഇനി ഹൈ സ്കൂളില്‍ ഭാഷ ഉറുദു തിരഞ്ഞെടുതാലോ എന്ന്. എന്‍റെ അഭിപ്രായം മാതാപിതാക്കള്‍ ശരി വെച്ചു. എന്നാല്‍ ഇനി ആ പഴയ കൂടുകാര്‍ ഇനി എന്‍റെ ക്ലാസ്സില്‍ ഉണ്ടാവില്ല എന്നാ വിഷമവും ഉള്ള ആ വേനലവധിയില്‍ കുടുംബ സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടിലുള്ള അകന്ന ബന്ധുവിന്‍റെ വീട്ടിലേക്കു ഒരു യാത്ര പോയി. അവിടെ  കുരങ്ങുകളുടെ കളിയും വികൃതിയും ചായതോട്ടത്തിന്റെ ഇടയിലൂടെ ഉള്ള നടത്തവും എല്ലാം എന്നെ വല്ലാതെ കൌതുകപ്പെടുത്തി . ഒരു ദിവസം തൊട്ടടുത്ത അങ്ങാടിയിലേക്ക് ചെന്നപ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കണ്ടു. അടുത്ത് ചെന്ന് നോക്കിയപ്പോള്‍ കുറച്ചു കുരങ്ങന്മാര്‍ മരക്കൊമ്പില്‍ ഇരിക്കുന്നു , കൂടിനിന്നവര്‍ അവയ്ക്ക് ബിസ്കറ്റും മറ്റും എറിഞ്ഞു കൊടുക്കുന്നു. ചിലരൊക്കെ അത് ചാടിപിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഭൂരിഭാഗവും താഴേക്ക്‌ തന്നെ വീഴുന്നു. ആളുകളെ ഭയന്ന് അവ താഴേക്ക്‌ ഇറങ്ങുന്നില്ല. എന്നാല്‍ ആലോഴിഞ്ഞിട്ടു ഇറങ്ങി എടുക്കാം എന്ന് ഒരു പക്ഷെ വാനര വില്ലന്മാര്‍ പദ്ധതിയിട്ടിട്ടുണ്ടാവും . അതു തിരിച്ചറിയാനാവാതെ, താഴെ വീണത്‌ എടുത്തു കുറച്ചു കൂടി അടുത്തേക്ക്‌ എറിഞ്ഞു കൊടുക്കാം എന്നാ ഉപകാര മനസ്സു കൊണ്ടു ഞാന്‍ ഒരു ബിസ്കറ്റ്‌ എടുക്കാന്‍ ശ്രമിച്ചതും ദേഷ്യത്തോടെ ഒരു കല്ലക്കുറങ്ങാന്‍ എന്‍റെ നേര്‍ക്കുchadiചാടി അതു കണ്ടു ഞാന്‍ തിരിഞ്ഞോടി. പുറകോട്ടു നോക്കിയപ്പോള്‍ അവന്‍ തൊട്ടുപിന്നാലെ. പിന്നെ ഞാന്‍ നിര്‍ത്താതെ ഓടി. പിന്നെ ഞാന്‍ ഒന്നും കുറച്ചു നേരത്തേക്ക് ഒന്നും അറിഞ്ഞില്ല . ഒരുനിലക്കു ബോധം തെളിഞ്ഞ എന്നോട് കാണികള്‍ കാര്യം വിവരിച്ചു. "ഞാന്‍ ഓട്ടത്തിനിടയില്‍ അടുത്തുള്ള ചെക്ക് പോസ്റ്റ്‌ ഞാന്‍ ഓര്‍ത്തിരുന്നില്ല. ഓട്ടത്തിന്റെ ശക്തിയില്‍ വയര്‍ ചെന്നിടിച്ചത് ചെക്ക്‌ പോസ്റ്റില്‍. ഉടനെ തലകറങ്ങിയ എന്നെ കൂട്ടുകാര്‍ അടുത്ത് നിര്‍ത്തിയിട്ട ബസ്സില്‍ എന്നെ കിടത്തുകയായിരുന്നു. എന്നാല്‍ ആ കുരങ്ങനാവട്ടെ എന്നെ ഒന്ന് വിരട്ടിയതായിരുന്നു.എന്നെ വിരട്ടി അവന്‍ ബിസ്കറ്റും കൊണ്ട് അവന്‍ മരത്തിലിരുന്നു ഇതെല്ലം കണ്ടു രസിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം കേട്ട എനിക്ക് കൂടുകാരുടെ മുഗത്ത്‌ നോക്കാന്‍ ചമ്മലായി. എന്നാലും ആ 'കുരങ്ങന്‍' ഇതെന്നോട് വേണ്ടായിരുന്നു. കാലം ഒരുപാടു കഴിഞ്ഞിട്ടും ഇപ്പോഴും വയനാട്‌ എന്ന് കേട്ടാല്‍ എന്‍റെvayaronnuവയറൊന്ന് കാളും.  

3 comments:

Anonymous said...

chumma odiyitentha karyam.............ithellam varga snehathinte peril undakunna oru tharam rasa leelakalanu...annu ithine kurich chinthikan budhiyundayilla...ipol ninak kuzhapamonnum illallo...pinneyum oru pad thavana ingane undayitille nee odathathentha..ninakum manasilayi ithoke varga snehamanenn...nanmakal nerunnu

ANSAR NILMBUR said...

കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറഞ്ഞാല്‍ ഇതാണോ....?ഹ ഹ ഹ...ചമ്മല്‍ കഥകള്‍ മറച്ചുപിടിക്കാതെ പറയുന്നത് കൊണ്ടാണ് ഞാന്‍ നേരത്തെ നിഷ്കളങ്ക ബ്ലോഗ് എന്നു പറഞ്ഞത്.....

നൂറുദീന്‍ പി. കെ. said...

അതെ അന്‍സാര്‍ ഇക്കാ...ചമ്മലുകള്‍ ആണ് ജീവിതത്തില്‍ കൂടുതലും...പിന്നെ നിഷ്കളങ്ക ബ്ലോഗ്‌ എന്ന നിങ്ങളുടെ ആവാര്‍ഡ് എന്റെ ബ്ലോഗിനും കിട്ടി...ആതോക്കെയാണ് എനിക്കുമുള്ള അവാര്‍ഡ്‌. നന്ദി..ഒരുപാട്..ഒരുപാട്.

Post a Comment

നിങ്ങളുടെ അഭിപ്രായം ; അതാണ്‌ എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?