Thursday, June 16, 2011

പ്രണയം ഇങ്ങനെയും ആവാമോ...?



ഇക്കാലത്തെ പ്രണയത്തിന്‍റെ ഒരു വശം മാത്രമാണ് ഇവിടെ കുറിക്കുന്നത്, ഒരുപാട് നല്ല വശങ്ങളും ഇതിനുണ്ട്..
----------
ഞാറാണെങ്കില്‍ പറിച്ചു നട്ടീടെണം
ഞാറ്റു വേലക്കാലമായിടുമ്പോള്‍....

     പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തിയാല്‍ ഉടന്‍ അത് നടതെനമെന്ന ആന്തരികാര്‍ത്ഥം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഒ.എന്‍.വി. കുറുപ്പിന്‍റെ ഈ വരികള്‍ എത്ര മനോഹരം.  ഈ വരിയുടെ ആശയം ഇന്നത്തെ ജനതയില്‍ പ്രസക്തി ഉണ്ടാവും എന്ന് തോന്നുന്നില്ല. കാരണം വിവാഹ പ്രായമെത്തുന്നതിനു മുന്‍പ് തന്നെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുന്ന അവസ്ഥ ഇന്ന് കണ്മുന്നില്‍ തന്നെയുണ്ട്.  കൌമാരപ്രായത്തിലുള്ള പ്രണയം, അത് പണ്ടേ നിലവിലുള്ളതാണ്.
  എന്നാല്‍ അന്ന് പരസ്പര പ്രണയം കേവലം വക്കുകളിലൊതുക്കുമായിരുന്നു. പിന്നീട് പ്രേമ ലേഖങ്ങളായി.. കാലം കറങ്ങി കറങ്ങി അതിനെ ഫോണ്‍ വിളിയിലും..മിസ്സ്‌ കൊളുകളിലും എസ്.എം,എസ്. കളിലും ചാറ്റിംഗ് സംപ്രടായതിലെക്കും എത്തിച്ചു. ഇന്ന് യു.പി.സ്കൂള്‍ മുതല്‍ക്കെ പ്രേമം തുടങ്ങിവെക്കുന്ന കുട്ടികളാണ്. ഹൈ സ്കൂളിലെതുംപോഴേക്കും പ്രേമം തലയ്ക്കു പിടിക്കുന്ന മട്ടിലാണ് ഇന്നത്തെ അവസ്ഥ. സ്കൂള്‍ പഠനം കഴിഞ്ഞു മറ്റു ജോലി ചെയ്യുന്നവരോ അല്ലാത്തവരോ ആയ ചിലര്‍ ബസ്സ്‌ സ്റ്റോപ്പിലും മറ്റും ചുറ്റിപ്പറ്റി പെണ്‍കുട്ടികളുടെ മനസ്സില്‍ കയരിപ്പട്ടുന്ന ആണ്‍കുട്ടികളും ഏറെയാണ്. ഇന്നത്തെ കുട്ടികളില്‍ പ്രണയം എന്നത് പരസ്പരം മനസ്സുകള്‍ കൈമാറുക എന്നതിലുപരി ശരീരം തന്നെ കൈമാറുക എന്ന അവസ്ഥ ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നു.  അന്യ നാടുകളില്‍ പോയി പഠിക്കുന്ന കുട്ടികളില്‍ കുറച്ചുപേര്‍ ഇതില്‍ പെടും എന്ന് പറയാതെ വയ്യ. മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ്‌ സൗകര്യം ഇതെല്ലാം ഉപകാരത്തെ പോലെ അല്ലെങ്കില്‍ അതിലുപരി ഉപദ്രവവും ഉണ്ടാകുന്നു എന്ന്, ഈ സൌകര്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നവര്‍ ശ്രദ്ധിക്കുകയും അവയുടെ ഉപയോഗം സ്വകാര്യതയില്‍ അല്ലാത്ത സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ കുറച്ചു പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്ന് എനിക്ക് തോന്നുന്നു. ഫോണില്‍ വിളിച്ചു സംസാരിച്ചു കൊതി തീരാതെ പാര്‍കിലോ മറ്റോ ചുറ്റിക്കറങ്ങി വൈകുന്നേരം വീട്ടിലെത്തിയാല്‍ പിന്നെ ചാറ്റിംഗ്. കുറച്ചു നാള്‍ ഇങ്ങനെ കഴിഞ്ഞാല്‍ അതുകൊണ്ടും കൊതി തീരില്ല പിന്നെ അത് ദിവസങ്ങള്‍ നീണ്ട ടൂറിലായിരിക്കും ഒതുക്കുക. ടൂര്‍ എന്ന പേരില്‍ പുറപ്പെട്ടു ഏതെങ്കിലും ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കും പിന്നെ കൊണ്ടുപോയ കാശ് തീരും എന്ന അവസ്ഥ വരുമ്പോള്‍ നാട്ടിലേക്ക് തിരിച്ചു ചെല്ലും. ഒരു പക്ഷെ ഇതൊന്നും ചില വീട്ടുകാര്‍ അറിഞ്ഞിട്ടുപോലും ഉണ്ടാവില്ല. അറിഞ്ഞാല്‍ പിന്നെ ഉടനെ അവരുടെ വിവാഹം നടതുകയല്ലാതെ വേറെ മാര്‍ഗമില്ല. ഒരുത്തന്‍റെ കൂടെ രണ്ടുമൂന്നു  ദിവസം കഴിഞ്ഞ കുട്ടിയെ വേറെ ആര് സ്വീകരിക്കാന്‍.. പിന്നെ അവിടെ ചെറുക്കനെ ഇഷ്ടപ്പെടാലോ കുടുംബത്തെ അന്വേഷിക്കലോ ഇല്ല.

     ഇങ്ങനെ പ്രണയിക്കുമ്പോള്‍ പ്രണയകാലത്ത് പെണ്‍കുട്ടിയുടെ ഏത്‌ ആവശ്യവും എതിര്‍കക്ഷി പെട്ടെന്ന് നടത്തികൊടുക്കുകയും പെണ്ണിനെ അനുസരിഇക്കുകയും  അവള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവതിക്കുകയും ചെയ്തിരുന്നവര്‍,  വിവാഹ ശേഷം കുടുംബജീവിതത്തില്‍ ഭാര്യ ഭര്‍ത്താവിനെ അനുസരിക്കേണ്ട അവസ്ഥയില്‍ പെണ്ണിന് മനസ്സിലെങ്കിലും ഒരു മുറുമുറുപ്പ് ഉണ്ടാവില്ലേ എന്ന് ഞാന്‍ ശംശയിക്കുന്നു. ചിലപ്പോള്‍ അത് എന്റെ ശംശയം മാത്രമാവാം.

     വിവാഹത്തിനു മുന്‍പുള്ള ഇത്തരം കൊള്ളരുതായ്മകള്‍ക്ക് നമ്മുടെ നാടിന്നു ഇനി മോക്ഷം കിട്ടുമോ....? ഇന്നത്തെ തലമുറ ഇങ്ങനെയാനെങ്കില്‍ വരും തലമുറയുടെ അവസ്ഥ ആലോചിക്കാന്‍ വയ്യ.  ഇതില്‍ നിന്നെല്ലാം വിട്ടുനിന്നു മാവേലി ഭരിച്ചിരുന്ന അന്നത്തെ നാട് ഇനി നമുക്ക് സ്വപ്നം കാണാന്‍ കഴിയുമോ......?

2 comments:

mayflowers said...

സ്കൂള്‍ പിള്ളേര്‍ക്ക് പോലുമിന്ന് മൊബൈല്‍..
വീട്ടുകാര്‍ തന്നെയാണ് കുട്ടികളെ വഷളാക്കുന്നത്.വേണ്ടതിനും വേണ്ടാത്തതിനും വളം വെച്ച് കൊടുത്ത് അവസാനം കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ കരച്ചിലായി പിഴിച്ചിലായി.
Prevention is better than cure.

Noorudheen said...

"Prevention is better than cure." mayflowers-ന്‍റെ ഈ ഉപദേശം എല്ലാ രക്ഷിതാക്കള്‍ക്കും ഒരു പാഠമായിരിക്കട്ടെ...

വളരെ നന്ദി mayflowers..

Post a Comment

നിങ്ങളുടെ അഭിപ്രായം ; അതാണ്‌ എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?