Wednesday, May 11, 2011

നീര്‍ക്കോലിയെ പേടി .......


     എല്ലാ ബ്ലോഗുകലെപ്പോലെയും അല്ലെങ്കില്‍ എല്ലാ പോസ്റ്റുകളെയും പോലെ പ്രസക്തി  ഇതിനീല്ലെങ്കിലും ഇതെന്‍റെ ജീവിതത്തിലെ കൊച്ചു കൊച്ചു തമാശകളിലോന്നായി ഇതിനെ കാണണം എന്നും വായനക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നിപ്പോകരുതെന്നും ആദ്യമായി അപേക്ഷിക്കുന്നു 

     പത്മാലായ സോപ്പ് ഇറങ്ങിയ കാലഘട്ടം.. അന്നു  വേനലവധിയില്‍ കൂട്ടുകാരൊത്തുന അടുത്തുള്ള അങ്ങാടിയിലെ പള്ളിക്കുളത്തില്‍ പോയി കുളിക്കുക/ കളിക്കുക പതിവുണ്ടായിരുന്നു. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കുന്ന പത്മലായ സോപ്പിന്റെ ഈ വികൃതി എനിക്ക് കൌതുകമായതോടെ ഞാന്‍ സോപ്പ് അന്ന് കുളത്തില്‍ കൊണ്ട് പോയി കൂട്ടുകാരെ കൌതുകപ്പെടുത്തി. അങ്ങിനെ അന്നത്തെ കളിയില്‍ മുഖ്യ താരമായി സോപിനെ തിരഞ്ഞെടുത്തു. അതായത്‌ ഇന്നത്തെ കളി സോപ് ഉപയോഗിച്ച്.  അങ്ങിനെ ഞങ്ങള്‍ കളി ആരംഭിച്ചു, സോപ്പ് ഒരാള്‍ എറിയും, അത് നിന്തി പോയിട്ട് ആദ്യം ആരെടുക്കുന്നുവോ അവന്‍ അടുത്ത തവണ എറിയും. ഞാനാണെങ്കില്‍ ആഴം കുറഞ്ഞ കുളത്തില്‍ നീന്തുകയാണെങ്കില്ല്‍ പോലും നീര്‍ക്കോലി പോകുംപോലെ, കരക്കരികിലൂടെ മാത്രമേ നീന്തുകയുള്ളൂ. കാരണം ഇടയ്ക്ക് താഴുകയാണെങ്കില്‍ കരയില്‍ പിടിച്ചു രക്ഷപ്പെടാമല്ലോ എന്ന ആത്മ ധൈര്യത്തില്‍. എന്നാല്‍  മൂന്നുപേര്‍ക്ക്‌ ആഴമുള്ള ഈ കുളത്തില്‍ നിന്തുക എന്നത് തന്നെ എനിക്ക് അത്ബുധവും അതിലേറെ ഭയവും ഉണ്ടാക്കി. എന്‍റെ അടുത്ത സുഹൃത്തും ബന്ദുവും കൂടിയായ ഒരാള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. എങ്കിലും കൂട്ടുകാരുടെ ഇടയില്‍ കുറഞ്ഞുകൊടുക്കില്ല എന്നതിനാല്‍ ഞാന്‍ കളിയില്‍ കൂടാന്‍ തന്നെ തീരുമാനിച്ചു.


     എന്നാല്‍ ആദ്യം സോപ്പ് എറിയാന്‍ എന്നെ തന്നെ ഏല്പിച്ചു. അങ്ങിനെ കളി  തുടങ്ങി. പിന്നീട് ആ കളിയില്‍ ഞാന്‍ സോപ്പ് തോട്ടിട്ടെ ഇല്ല. കാരണം നീന്തി എത്തുമ്പോഴേക്കും മറ്റുള്ളവര്‍ അത് കൈക്കലാക്കിയിരിക്കും, സോപ്പ് കിട്ടിയ ആള്‍ അടുത്ത പ്രാവശ്യം എറിയും.  കളിയുടെ സമയം അവസാനിക്കാറായെങ്കിലും എനിക്ക് മുന്നേറാന്‍ സാധിച്ചില്ല, ചിലര്‍ കൂടുതല്‍ പ്രാവശ്യം എറിയുന്നു, ഞാന്‍ കൊണ്ട് വന്ന സോപ്പ് എനിക്കു തന്നെ വിനയാകും എന്നാ മട്ടിലായി, കളി അവസാനിച്ചു,ഞാന്‍ കളിയില്‍ തോറ്റിരിക്കുന്നു എന്നും അത് കൊണ്ട് കുളത്തിനു ചുറ്റും മൂന്നു തവണ നിര്‍ത്താതെ നീന്തണം എന്ന അഭിപ്രായവും വന്നു,  ഞാന്‍ കുളത്തിനു ചുറ്റും ഒന്ന് കണ്ണോടിച്ചു, ആഴമുള്ള കുളമായതിനാല്‍ മൂന്നു വശവും കല്ലുകൊണ്ട് കെട്ടി നിരത്തിയിട്ടുണ്ട് എന്ന് മാത്രമല്ല കയറാന്‍ പാകത്തില്‍ ഇടയ്ക്കു ഓരോ കല്ല്‌ പുത്തേക്ക് തള്ളി നില്‍ക്കുന്നുണ്ട്, ആളിറങ്ങുന്ന വശം ചവിട്ടുപടിയും ഉണ്ട, ഇതെല്ലാം കണ്ട ഞാന്‍ ചെറിയ സമാധാനത്തോടെ നീന്തല്‍ തുടങ്ങി, ഇതെല്ലാം ഒരു രസം എന്നാ മട്ടില്‍ ഭയമറിയിക്കാതെ  രണ്ടാമത്തെ ചുറ്റു തുടങ്ങി പകുതിയായതും ഒന്നു ക്ഷീണം മാറ്റാം എന്ന ഉദ്ദേശത്തില്‍ ഒരു കല്ലില്‍ പിടിക്കാന്‍ തുടങ്ങിയതും ഇടി മിന്നലേറ്റവനെ പാമ്പ്‌ കൊത്തി എന്ന പോലെ  അതാ ഒരു നീര്‍ക്കോലി കല്ലിനിടയില്‍ നിന്ന് തല പുറത്തേക്ക് തലയിട്ടു. ഒരു പക്ഷെ എന്നെ സ്വീകരിക്കനെതിയതായിരിക്കും ആ പാവം. ആര്‍ക്കും ശല്യം ചെയ്യാത്ത ആ സാധുവിനെ കണ്ടു എന്‍റെ മനം കിടുങ്ങി, ഞാന്‍ വീണ്ടും തോറ്റു. ഒരു വിധത്തില്‍ നീന്തല്‍ അവസാനിക്കാറായി, ഫിനിഷിംഗ് പോയിന്റിലേക്ക് എത്തുന്നതിന്റെ തൊട്ടു മുമ്പായി വേറൊരാള്‍ കുളത്തിലേക്ക്‌ എടുത്ത് ചാടിയതും അവിടേക്കുള്ള എന്‍റെ നീന്തി വരവും ഒരുമിച്ചായിരുന്നു, ഞാന്‍ അയാള്‍ക്കടിയില്‍ പെട്ടതും പിന്നെയുള്ള അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ ...  നേരെ താഴോട്ട്.... കളിയില്‍ ഇല്ലാത്ത ഒരു സാഹസികതയും കൂടി ഞാന്‍ ചെയ്തു, കടയില്‍ നിന്ന് വെള്ളം വാങ്ങി കുടിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കു പിന്നെ അതിന്റെയും ആവശ്യം വന്നില്ല, .. വര്‍ഷങ്ങള്‍ കഴിഞ്ഞാലും കുളത്തിനരികിലൂടെ പോകുമ്പോള്‍ അവിടെ നീര്‍ക്കൊലിയെ നോക്കാന്‍ മറക്കില്ല......

4 comments:

ചെകുത്താന്‍ said...

:)

Jazmikkutty said...

നന്നായിരിക്കുന്നു...അനുഭവങ്ങള്‍...ഇനിയും എഴുതൂ

Noorudheen said...

thank you..jachi..

ANSAR NILMBUR said...

നീന്തല്‍ നന്നായി വശമില്ലാത്ത ഞാന്‍ വലിയ ആഴമൊന്നും ഇല്ലെന്നു കരുതി ചുമ്മാ ആളാകാന്‍ ആഴമുള്ള കുളത്തില്‍ ചെറുപ്പത്തില്‍ ഒന്ന് ചാടി നോക്കിയ ദുരനുഭവം ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല......ഹ ഹ

Post a Comment

നിങ്ങളുടെ അഭിപ്രായം ; അതാണ്‌ എഴുത്ത് തുടരുവാനുള്ള ആയുധം...അതുകൊണ്ട് എന്റെ ആ ആയുധം എനിക്ക് തരില്ലേ...?